ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 72 അംഗങ്ങളാണ് അധികാരമേറ്റത്. 30 കാബിനറ്റ് മന്ത്രിമാരും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 സഹമന്ത്രിമാരും ആണ് മന്ത്രിസഭയിലുള്ളത്. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.
മൂന്നാം എന്‍ഡിഎ സർക്കാരിലെ അംഗങ്ങള്‍:
നരേന്ദ്ര മോദി (പ്രധാനമന്ത്രി), രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി , ജെ.പി. നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിർമല സീതാരാമന്‍, എസ്. ജയശങ്കർ, മനോഹർ ലാല്‍ ഘട്ടർ, എച്ച്.ഡി. കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്രപ്രധാന്‍, നിതിന്‍ റാം മാഞ്ചി, ലലന്‍ സിംഗ്, സർബാനന്ദ സോനോവാൾ, വിരേന്ദ്രകുമാർ ഖടിക്, രാമോഹൻ നായിഡു, പ്രള്‍ഹാദ് ജോഷി, ഗിരിരാജ് സിംഗ്, ജുവൽ ഒറാം, അശ്വിനി വെെഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്രയാദവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്, അന്നപൂർണാ ദേവി, കിരണ്‍ റിജിജു, ഹര്‍ദീപ് സിംഗ് പുരി, മന്‍സുഖ് മാണ്ഡവ്യ, ജി. കിഷന്‍ റെഡ്ഡി, ചിരാഗ് പാസ്വാന്‍, സി.ആര്‍. പാട്ടീല്‍, റാവു ഇന്ദര്‍ജിത്ത്, ഡോ ജിതേന്ദ്ര സിംഗ്, അര്‍ജിന്‍ രാം മേഘ്‌വാള്‍, പ്രതാപ് റാവു ജാദവ്, ജയന്ത് ചൗധരി, ജിതിന്‍ പ്രസാദ, കിഷന്‍പാല്‍ ഗുര്‍ജര്‍, രാംദാസ് അത്താവലെ, നിത്യാനന്ദ് റായ്, രാംനാഥ് ഠാക്കൂര്‍, അനുപ്രിയ പട്ടേല്‍, വി സോമണ്ണ, ചന്ദ്രശേഖര്‍ പെമ്മസാനി, എസ്.പി. സിംഗ് ബാഗേല്‍, ശോഭാ കരന്തലജെ, കീര്‍ത്തിവര്‍ധന്‍ സിംഗ്, ബി.എല്‍. വര്‍മ, ശന്തനു ഠാക്കൂര്‍, സുരേഷ് ഗോപി, എല്‍ മുരുകന്‍, ബണ്ഢി സഞ്ജയ് റെഡ്ഡി, കമലേഷ് പാസ്വാന്‍, ബഗീരധ് ചൗധരി, സതീഷ് ചന്ദ്ര ദുബേ, രവ്‌നീത് സിംഗ് ബിട്ടു, ദുര്‍ഗാദാസ് ഉയികേ, രക്ഷാ സിംഗ് ഖഡ്സേ, സുകന്ത മജുംദാര്‍, സാവിത്രി ഠാക്കൂര്‍, രാജ് ഭൂഷന്‍ ചൗധരി, ഭൂപതി രാജു ശ്രീനിവാസ ശര്‍മ്മ, ഹര്‍ഷ് മല്‍ഹോത്ര, നിമുബെന്‍ ബംബീനിയ, മുരളീധര്‍ മൊഹോള്‍, ജോര്‍ജ് കുര്യന്‍, ശ്രീപദ് നായിക്, പങ്കജ് ചൗധരി തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.