എൻസിപി മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് താരിഖ് അന്‍വറും മുല്ലപ്പള്ളി രാമചന്ദ്രനും

Jaihind News Bureau
Monday, January 4, 2021

 

തിരുവനന്തപുരം : എൻസിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരളത്തിന്‍റെ ചുതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും.ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്യുമെന്നും താരിഖ് അന്‍വർ പറഞ്ഞു.  എല്ലാ ഘടകകക്ഷികളുമായി ചർച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്ന് മുല്ലപ്പള്ളിയും തിരുവനന്തപുരത്ത് പറഞ്ഞു.