‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; ബാബറി മസ്ജിദിന്‍റെ പേര് ഒഴിവാക്കി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍

 

ന്യൂഡല്‍ഹി: ബാബറി മസ്ജിദിന്‍റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍. മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പള്ളിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരി മസ്ജിദിന്‍റെ പേര് ഒഴിവാക്കിയത്. അതേസമയം ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നു എന്ന് പുസ്തകത്തിലുണ്ട്. എന്നാല്‍ പഴയ പാഠഭാഗങ്ങളിലെല്ലാം പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു പരാമര്‍ശം. കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചിരുന്നു.

Comments (0)
Add Comment