ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബി ; കോടതിയില്‍ അപേക്ഷ നല്‍കി

Jaihind News Bureau
Saturday, November 7, 2020

 

കൊച്ചി: ബെംഗളുരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ  കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി. കോടതിയില്‍ അപേക്ഷ നല്‍കി.  കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കി.

അതേസമയം അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.‍ഡി. ബിനീഷിന്റെ മൂന്ന് ബെനാമി സ്ഥാപനങ്ങളുടെ വിവരം കൂടി ലഭിച്ചു. ഇവയെ കുറിച്ചു കൂടുതല്‍ അന്വേഷിക്കണം. ബിനീഷിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടു.