അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി ബന്ധമുണ്ടാക്കി : സിപിഐ

Jaihind Webdesk
Friday, April 1, 2022

തിരുവനന്തപുരം : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ മുഖമാസിക നവയുഗം. അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി ബന്ധമുണ്ടാക്കിയെന്ന അതിരൂക്ഷ ആരോപണമാണ് സിപിഐ നവയുഗത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം സിപിഎം നേതാവ് സുന്ദരയ്യ വെളിപ്പെടുത്തിയിട്ടുണ്ടെന്നും നവയുഗം പറയുന്നു.

സിപിഎമ്മിന്‍റെ മുഖമാസികയില്‍ നേരത്തെ സിപിഐക്കെതിരെ നടത്തിയ വിമർശനങ്ങള്‍ മര്യാദയില്ലാത്തതെന്നും നവയുഗം വിമർശിക്കുന്നു. രാജൻ കേസിന്‍റെ പേരിൽ സി അച്യുതമേനോനെ വിമർശിക്കുന്നവർ മാവോയിസ്റ്റുകളുടെ കൊലപാതകങ്ങളുടെ  പേരിലും അലൻ താഹ കേസിന്‍റെ പേരിലും പിണറായി വിജയനെ വിമർശിക്കാത്തത് എന്തുകൊണ്ടാണ് എന്നും സിപിഐ മുഖമാസിക ചോദിക്കുന്നു.