നവകേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കലാണ് പോലീസ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലെ സ്വീകരണ വേദി തകര്‍ക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.