നവകേരളസദസില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുക്കണം; വിവാദ ഉത്തരവുമായി കുസാറ്റ്


നവകേരള സദസില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുക്കണമെന്ന് കുസാറ്റ്. വിസിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. പത്തടിപ്പാലത്ത് എട്ടിന് നടക്കുന്ന പരിപാടി ഗംഭീര വിജയമാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കുസാറ്റ് ദുരന്തത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മുക്തരാകും മുന്നേയാണ് വിചിത്ര ഉത്തരവ്. ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിന് ശേഷം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ ഇന്നലെ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും എത്തേണ്ടിയിരുന്ന 1300 വിദ്യാര്‍ഥികളില്‍ 4 പേര്‍ മാത്രമാണ് എത്തിയത്. ഇവരില്‍ ഒരാള്‍ മാത്രമാണ് കോളേജിനകത്തു തയാറാക്കിയിരുന്ന കൗണ്‍സലിങ് ഹാളില്‍ കയറിയത്. പരസ്പരം അഭിമുഖീകരിക്കാനുള്ള വിഷമമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ദുരന്തത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ ബലിയാടാക്കാനുള്ള നീക്കത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്.

Comments (0)
Add Comment