മുഖ്യമന്ത്രിയുടെ വേദിയ്ക്കരികില്‍ ഗ്യാസ് അടുപ്പില്‍ പാചകം പാടില്ല; വിചിത്ര ഉത്തരവുമായി പോലീസ്


നവകേരള സദസിനായി മുഖ്യമന്ത്രിയെത്തുന്ന ദിവസം സമ്മേളന വേദിയ്ക്കരികില്‍ പാചകം പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി ആലുവ പോലീസ്. സമ്മേളനവേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്കാണ് നിര്‍ദേശം. സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും നോട്ടിസില്‍ പറയുന്നു. ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)
Add Comment