സംസ്ഥാനത്തെ കലാപ കലുഷിതമാക്കിയ നവകേരള സദസ് ഇന്ന് സമാപിക്കും. വിവാദങ്ങളും പ്രതിഷേധങ്ങളും ആളി കത്തിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കേരള പര്യടനത്തിന്‍റെ മറവിൽ അക്രമ പരമ്പരകളാണ് ഡിവെെഎഫ്ഐയും സിപിഎമും
നാടെമ്പാടും നടത്തിയത്. പോലീസും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ക്രിമിനൽ സംഘങ്ങളും വരെ അക്രമ പരമ്പരകൾക്ക് ചുക്കാൻ പിടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.നവ കേരള സദസ്സ് തലസ്ഥാനത്തെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. വൈകുന്നേരം വട്ടിയൂർക്കാവിലാണ് നവ കേരള യാത്ര സമാപിക്കുക.
അതേസമയം നവകേരള സദസില്‍ സർക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുളളിൽ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടിവന്നത്. പണപ്പിരിവുമുതൽ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സർക്കാർ ഇതില്‍ നിന്നെല്ലാം തലയൂരി. കോടതിമുറികളിൽ പലപ്പോഴും സർക്കാരിന് ഉത്തരം മുട്ടി.
നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന നിർദേശം സർക്കാർ മുന്നോട്ടു വെച്ചിരുന്നു. സ്കൂൾ ബസുകൾ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് പോകാനുളളതാണെന്ന് കോടതി നിലപാടെടുത്തു. ഇതില്‍ സർക്കാരിന് ഉത്തരം മുട്ടി. നിരവധി തിരിച്ചടികളാണ് നവകേരള സദസില്‍ സർക്കാരിന് ഉണ്ടായത്.