നവകേരള സദസ്; കുട്ടനാട്ടിലെ  കുടുംബശ്രീയില്‍ നിർബന്ധിത പിരിവ്, സർക്കാർ നല്‍കിയ സബ്സിഡികളുടെ പലിശയായി കണ്ടാല്‍ മതിയെന്ന് സന്ദേശം

നവകേരള സദസിനായി കുട്ടനാട്ടിലെ  കുടുംബശ്രീയില്‍ നിർബന്ധിത പിരിവ്. കുടുംബശ്രീ യൂണിറ്റ് 250 രൂപ വീധം നല്‍കണമെന്ന് നെടുമുടിയിലെ സിഡിഎഫ് ചെയർപേഴ്സന്‍റെ നിർദേശം. സർക്കാർ നല്‍കിയ സബ്സിഡികളുടെ പലിശയായി കണ്ടാല്‍ മതിയെന്നും വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം. അതേസമയം നവകേരള സദസില്‍ പങ്കെടുത്തില്ലെങ്കില്‍ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കില്ലെന്ന് അയല്‍കൂട്ടം അംഗങ്ങള്‍ക്ക് സിഡിഎസ് അംഗങ്ങളുടെ മുന്നറിയിപ്പ്. കോട്ടയം ചങ്ങനാശ്ശേരി നഗരസഭ 24 ആം വാർഡ് എഡിഎസ് ഗ്രൂപ്പിലാണ്  ഭീഷണി സന്ദേശം അയച്ചത്.

അതേസമയം നവകേരള സദസില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് കടക്കാന്‍ മാവേലിക്കര ഹൈസ്കൂളിന്‍റെ മതില്‍ പൂര്‍ണമായും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തിന് പിന്നാലെ യുഡ‍ിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്‍റെ സ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ത്തു. മതില്‍ തകര്‍ത്തത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Comments (0)
Add Comment