തിരുവനന്തപുരം: കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്‍റെയും സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനത്താകമാനം ബഹുജന പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ 1500-ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ഇതിന്‍റെ തുടർച്ചയായി ഇരുപത്തിമൂന്നാം തീയതി കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളായ സിപിഎമ്മുകാരെയും ഗണ്‍മാന്മാരെയും ന്യായീകരിക്കുക വഴി മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭമാണിതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി അറിയിച്ചു.