മരക്കാർ മികച്ച ചിത്രം ; ധനുഷ്, മനോജ് ബാജ്പെയ് നടന്മാർ ; മലയാളത്തിന് മികച്ച നേട്ടം

Jaihind News Bureau
Monday, March 22, 2021

 

ന്യൂഡല്‍ഹി : 2019–ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.  മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.  രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം. മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ സ്വന്തമാക്കി.  മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്താണ് മികച്ച നടി.

മികച്ച ചിത്രം :  മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മികച്ച നടന്മാർ: ധനുഷ് , മനോജ് ബാജ്‌പേയ്

മികച്ച സഹനടൻ: വിജയ് സേതുപതി

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം  : മാത്തുക്കുട്ടി സേവ്യർ (ചിത്രം : ഹെലൻ)

മികച്ച ഛായാഗ്രഹണം:  ഗിരിഷ് ഗംഗാധരൻ (ജല്ലിക്കെട്ട്)

മികച്ച മലയാള ചിത്രം : കള്ളനോട്ടം (സംവിധായകൻ രാഹുൽ റിജി നായർ)

മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ)

മികച്ച വിഎഫ്എക്സ്: സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)