ദേശീയ ചലച്ചിത്ര പുരസ്കാരം: സച്ചി മികച്ച സംവിധായകന്‍, അപർണ ബാലമുരളി മികച്ച നടി, നഞ്ചിയമ്മ പിന്നണി ഗായിക, ബിജു മേനോന്‍ മികച്ച സഹനടന്‍

Jaihind Webdesk
Friday, July 22, 2022

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് പൊന്‍ തിളക്കം. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഒരുപിടി പുരസ്കാരങ്ങള്‍ക്കാണ് അർഹമായത്. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും സച്ചിക്ക് തന്നെയാണ്. മികച്ച നടി സൂരരൈ പോട്രു എന്ന ചിത്രത്തിലൂടെ അപർണ ബാലമുരളിയെ തേടിയെത്തി. സൂര്യയും അജയ് ദേവ്ഗണുമാണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനെ തേടി മികച്ച സഹനടനുള്ള പുരസ്കാരവും എത്തി.

പുരസ്കാരങ്ങള്‍ ഒറ്റ നോട്ടത്തില്‍:

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്രു

‌മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടൻ: സൂര്യ (സൂരരൈ പോട്രു) അജയ് ദേവഗൺ (താനാജി ദ അൺസംഗ് വാരിയർ)

മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്രു)

ജനപ്രിയ ചിത്രം: താനാജി ദ് അൺസംഗ് വാരിയർ (സംവിധായകൻ: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം: അവിജാത്രിക്

മികച്ച തിരക്കഥ: സൂരരൈ പോട്രു

സച്ചിയുടെ ‘അയ്യപ്പനും കോശിയും’ ആണ് മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. മാഫിയ ശശിക്കാണ് അവാര്‍ഡ്.

മികച്ച മലയാള സിനിമ ‘തിങ്കളാഴ്‍ച നിശ്ചയം’.

മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരരൈ പോട്രു’വിലൂടെ ജിവി പ്രകാശ് കുമാര്‍ നേടി.

മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.

മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ).

മികച്ച വിവരണം ശോഭാ തരൂര്‍ ശ്രീനിവാസന്‍

നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം നിഖില്‍ എസ് പ്രവീണ്‍. ‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിന് പുരസ്‍കാരം ലഭിച്ചത്.

അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ ‘എംടി: അനുഭവങ്ങളുടെ പുസ്‍തകം’ മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു.

മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം.

2020ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ആണ് പ്രഖ്യാപിച്ചത്. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.