ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി നിത്യ മേനന്‍, മികച്ച നടൻ ഋഷഭ് ഷെട്ടി, തിളങ്ങി ആട്ടം

 

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടി നിത്യ മേനന്‍ (ചിത്രം: തിരു ചിത്രമ്പലം). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രവും കെജിഎഫ് മികച്ച കന്നഡ ചിത്രവും പൊന്നിയന്‍ സെല്‍വന്‍ 1 മികച്ച തമിഴ് ചിത്രവും മികച്ച ജനപ്രീയ ചിത്രമായി കാന്താരയും തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയതലത്തില്‍ മലയാള ചിത്രമായ ആട്ടം തിളങ്ങി. മികച്ച സിനിമ അടക്കം 3 പുരസ്കാരങ്ങള്‍ ആട്ടം സ്വന്തമാക്കി. മികച്ച തിരക്കഥ- ആനന്ദ് ഏകർഷി, മികച്ച ചിത്ര സംയോജനം- മഹേഷ് ഭുവനേന്ദ് തുടങ്ങി പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ബാലതാരമായി ശ്രീപദ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായിക ബോംബെ ജയശ്രീ, മികച്ച ഗായകന്‍ അർജിത് സിംഗ് തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Comments (0)
Add Comment