ഇന്ത്യയുടെ 15-ആം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റു; 58 അംഗ മന്ത്രിസഭയിൽ വി.മുളീധരനും

Jaihind Webdesk
Thursday, May 30, 2019

ഇന്ത്യയുടെ 15-ആമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റു. മോദിയുടെ രണ്ടാം മന്ത്രി സഭയിൽ അമിത്ഷാ അടക്കം 58 പേരാണ് ഉള്ളത്. കേരളത്തിൽ നിന്ന് വി മുളീധരൻ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റു. വിവിധ രാഷ്ട്രങ്ങളിലെ തലവന്മാർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട വലിയ നിര അതിഥികളാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് സാക്ഷിയായത്.

ആയിരക്കണക്കിന് വരുന്ന ക്ഷണിക്കപ്പെട്ട അതിഥികളുടെ സാനിധ്യത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവന അങ്കണത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിൽ ഒന്നാമനായി നരേന്ദ്രമോദി രണ്ടാമനായി രാജ് നാഥ് സിംഗ് മൂന്നാമനായി അമിത്ഷാ പിന്നീട് നിതിൻ ഗഡ്കരി, നിർമ്മലാ സീതാരാമൻ ,സദാനന്ദ ഗൗഡ, ഹർസിമ്രത് കൗർ ബാദൽ, പിയൂഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി ഇങ്ങനെ നീളുന്നു സത്യപ്രതിജ്ഞ ചെയ്തവരുടെ നിര. രണ്ടാം മോദി മന്ത്രിസഭയിൽ 25 കേന്ദ്രമന്ത്രിമാരും ഒൻപത് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 24 സഹമന്ത്രിമാരും ആണ് ഉള്ളത്. ഒന്നാമനായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദി ദൈവ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്.

മന്ത്രിസഭയിൽ കേരളത്തിന്‍റെ പ്രതിനിധിയായി വി.മുരളീധരൻ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ രാജ്യസഭ അംഗം കൂടിയാണ് വി. മുരളീധരൻ. കഴിഞ്ഞ എൻ ഡി എ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജിന് മന്ത്രി സഭയിൽ സ്ഥാനം ലഭിച്ചില്ല എന്നതും ശ്രദ്ധേയമായി. വിവിധ രാഷ്ട്രങ്ങളിലെ രാഷ്ട്രത്തലവന്മാരും, സാമൂഹിക, സാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ക്ഷണിക്കപ്പെട്ടവര്‍ രാഷ്ട്രപതി ഭവന അങ്കണത്തിൽ എത്തിയിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര മന്ത്രിസഭാ അംഗങ്ങള്‍ :

നരേന്ദ്രമോദി (പ്രധാനമന്ത്രി)
രാജ്‍നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ഡി വി സദാനന്ദഗൗഡ
നിർമ്മല സീതാരാമൻ
രാം വിലാസ് പസ്വാൻ
നരേന്ദ്ര സിംഗ് തോമർ
രവിശങ്കർ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവർ ചന്ദ് ഗെലോട്ട്
എസ് ജയശങ്കർ
രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
അർജുൻ മുണ്ട
സ്മൃതി ഇറാനി
ഹര്‍ഷവര്‍ദ്ധൻ
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാർ ഗാംഗ്‍വർ
റാവു ഇന്ദർജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താർ അബ്ബാസ് നഖ്‍വി
പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരൺ റിജ്ജു
പ്രഹ്ളാദ് സിംഗ് പട്ടേൽ
രാജ് കുമാർ സിംഗ്
ഹർദീപ് സിംഗ് പുരി
മൻസുഖ് എൽ മാണ്ഡവ്യ
ഫഗ്ഗൻസിംഗ് കുലസ്‍തെ
അശ്വിനി കുമാർ ചൗബെ
അർജുൻ റാം മേഘ്‍വാൾ
വി കെ സിംഗ്
കൃഷൻ പാൽ ഗുർജർ
ദാൻവെ റാവു സാഹെബ് ദാദാറാവു
ജി കിഷൻ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ അഠാവ്‍ലെ
നിരഞ്ജൻ ജ്യോതി
ബബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബല്യാൻ
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂർ
അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
നിത്യാനന്ദ് റായി
രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
വി മുരളീധരൻ
രേണുക സിംഗ്
സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)