കൊല്ലം ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ നഗ്നപൂജയും പീഡനവും; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തതായി പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഭർത്താവും ഭാർതൃമാതാവും നഗ്ന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ആറ്റിങ്ങൽ സ്വദേശിനിയുടെ പരാതിയിൽ കൊല്ലം ചടയമംഗലം പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ചടയമംഗലത്തെ കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ഇവിടേക്ക് വിവിധ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.

Comments (0)
Add Comment