ദുരൂഹതകള്‍ ഒഴിയുന്നില്ല; 2 പേര്‍ക്ക് പുലര്‍ച്ചെ 4.58 ന് നവീന്‍ ബാബുവിന്റെ അവസാന മെസ്സേജ്; ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകള്‍ സന്ദേശത്തില്‍

 

കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത്. നവീന്‍ ബാബു അയച്ച സന്ദേശത്തില്‍ ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് ഉണ്ടായിരുന്നത്.ഫോണില്‍ നിന്നും സന്ദേശം അയച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ്.എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ മെസേജ് കാണുന്നത് ഏറെ വൈകിയാണ്. നവീന്‍ ബാബുവിന്റെ മരണവിവരം അപ്പോഴേക്കും പുറത്ത് വന്നിരുന്നു.നവീന്‍ ബാബുവിന്റെ മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ്. ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ അയച്ചത് ഈ സമയത്താകും.

ഇന്നേക്ക് ഒരാഴ്ച തികയുകയാണ് കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയിട്ട്.ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തങ്കിലും ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.വ്യാഴാഴ്ചയിലേക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍  ടി.വി.പ്രശാന്തന്‍ പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്നെത്തും.

Comments (0)
Add Comment