മൈസൂരു പീഡനം : പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് കുമാരസ്വാമി ; വിവാദം

Jaihind Webdesk
Saturday, August 28, 2021

Rape-victim

ബെംഗളൂരു : മൈസൂരു കൂട്ടപീ‍ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിച്ചു കൂടാ. ഹൈദരാബാദ് പൊലീസിന്‍റെ  നടപടി കർണാടകയും മാതൃകയാക്കണം.

എന്നാല്‍ മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെവി ധനഞ്ജയ് ട്വീറ്റ് ചെയ്തു.

മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം.