പേര് മാറ്റിയിട്ടും പി.ജെ ആർമിക്കെതിരെ സിപിഎം ; നവമാധ്യമങ്ങളില്‍ വ്യക്തിപൂജ വേണ്ടെന്ന് എം.വി ജയരാജന്‍

തിരുവനന്തപുരം : നവമാധ്യമങ്ങളില്‍ വ്യക്തിപൂജ വേണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പി.ജയരാജനെ അനുകൂലിച്ചുള്ള പി.ജെ ആര്‍മി ഗ്രൂപ്പിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പി.ജെ എന്ന പേരും ഫോട്ടോയും വച്ച് ഗ്രൂപ്പുണ്ടാക്കിയത് തെറ്റാണ്. നിയമനടപടി സ്വീകരിക്കും. വ്യക്തിപൂജ വേണ്ടെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ജയരാജന്‍.

അതിനിടെ പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ പി.ജെ ആര്‍മി ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി. റെഡ് ആര്‍മി എന്നാണ് പുതിയ പേര്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെടെയുള്ളവര്‍ പേജില്‍ സജീവമായിരുന്നു.

പി ജയരാജന്റെ ചിത്രങ്ങളായിരുന്നു പേജില്‍ പ്രൊഫൈൽ – കവർ ചിത്രങ്ങളായി ഉപയോഗിച്ചിരുന്നത്. ഇതിന് പകരം, പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രമാണ് ഇപ്പോഴുളളത്. പി.ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടായത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തില്‍ സിപിഎം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പിജെ ആര്‍മി പേര് മാറ്റിയത്.

Comments (0)
Add Comment