
സ്വകാര്യവല്‍ക്കരണം, വികസനത്തിന് സെസും ഫിസും ഉള്‍പ്പെടെ പ്രകടമായ നയം മാറ്റവുമായി സിപിഎം സംസ്ഥാന സമ്മേളനം കൊടിയിറങ്ങുകയാണ് സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടരും. രണ്ടാം തവണയാണ് ഗോവിന്ദന്‍ പാര്‍ട്ടിയെ നയിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത്. എകെ ബാലനും ശ്രീമതിയും ആനാവൂര്‍ നാഗപ്പനും പ്രായപരിധി നിബന്ധനയില്‍ പെട്ട് പുറത്തായി. എം വി ജയരാജനും കെ.കെ. ശൈലജയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതുമുഖങ്ങളാണ്. കരുനാഗപ്പള്ളി വിഭാഗീയതയുടെ പേരില്‍ സൂസന്‍ കോടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തായി. പിണറായി വിജയന് അനഭിമതനായ പി ജയരാജന്‍ഇത്തവണയും സംസ്ഥാന സെക്രട്ടറിയറ്റിനു പുറത്താണ് . പി ശശിയെയും സെക്രട്ടറിയറ്റില്‍ പരിഗണിച്ചില്ല
പാര്‍ട്ടി സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ആര്‍ ബിന്ദു, വി കെ സനോജ്, വി വസീഫ്, എം പ്രകാശന്‍ മാസ്റ്റര്‍, എം രാജഗോപാലന്‍, എം മെഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം അനില്‍കുമാര്‍, ടി ആര്‍ രഘുനാഥന്‍, ഡി കെ മുരളി, കെ റഫീഖ് തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ഡോ. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്.
പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. എംവി ജയരാജന്‍ , കെ കെ ശൈലജ, സി എന്‍ മോഹനന്‍ എന്നിവര്‍ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഡോ. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്.