മുസാഫർപൂരിൽ ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെ തീകൊളുത്തിയ സംഭവത്തിൽ പെണ്‍കുട്ടി മരിച്ചു. ശരീരത്തിന് 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്കുട്ടിക്ക് നീതി ലഭിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
ഉന്നവിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങി ഒരു മാസം തികയുന്നതിന് മുൻപാണ് മുസാഫർപൂരിലും അക്രമി തീ കൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നത്.
പട്നയിലെ അപ്പോളോ ബേൺ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോളാണ് പെണ്‍കുട്ടി മരിച്ചത്. ശരീരത്തിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഡിസംബർ 7 നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നത്. ശ്രമം പെണ്‍കുട്ടി തടഞ്ഞതോടെ പെട്രോൾ ഒഴിച്ച് തീ ഇടുക ആയിരുന്നു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി നിതീഷ് കുമാർ ഉറപ്പ് നൽകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കുടുംബത്തിന് ഭീഷണി നിൽനിക്കുന്നെന്നും സുരക്ഷ വേണമെന്നും കുടുബം കൂട്ടിച്ചേർത്തു. സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിൽ അയൽവാസി രാജ റായെ പോലീസ് അറസ്റ്റ് ചെയ്യതിരുന്നു. തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ മുസഫർപൂർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്ക് പട്നയിലേക്ക് മറ്റുകയായിരുന്നു.