ഉദ്യോഗസ്ഥരെ പഴിചാരി ഒഴിഞ്ഞുമാറാനാകില്ല ; വനംകൊള്ളയില്‍ സമഗ്ര അന്വേഷണം വേണം : വി.ഡി സതീശന്‍

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : മുട്ടില്‍ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രിമാര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉത്തരവ് എന്തുകൊണ്ട് നിയമവകുപ്പിന് അയച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് ഉത്തരവ്.

വനംകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. കര്‍ഷകരെ മുന്‍നിര്‍ത്തി കൊള്ള നടത്താനാണ് ശ്രമം. ഭരണനേതൃത്വത്തിന്റെ അറിവോടെയാണ് കൊള്ള. വിവാദമായപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.