ഗൗരവമായ സാഹചര്യം, ശക്തമായ നടപടി വേണം ; മരം കൊള്ള നടന്ന പ്രദേശം സന്ദര്‍ശിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍

Jaihind Webdesk
Sunday, June 6, 2021

കല്‍പ്പറ്റ : വയനാട് മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശം സന്ദര്‍ശിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍. എംഎല്‍എമാരായ ടി.സിദ്ദിഖും ഐ.സി ബാലകൃഷ്ണനുമാണ് സ്ഥലം സന്ദര്‍ശിച്ചത്. മുട്ടിലേത് ഗൗരവമായ സാഹചര്യമെന്ന് ഇരുവരും പറഞ്ഞു. പാവപ്പെട്ട ആദിവാസികള്‍ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയുമാണ് സര്‍ക്കാര്‍ നിലവില്‍ നടപടി എടുത്തത്. ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

വയനാടിനെ മരുഭൂമിയാക്കാനുള്ള വന്‍ വനംകൊള്ളയാണ് നടന്നതെന്ന് കരാറുകാരനും വെളിപ്പെടുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പട്ടാപ്പകലായിരുന്നു മരംകൊള്ള. ഭൂവുടമകളായ ആദിവാസികളെയും  തൊഴിലാളികളെയും തെറ്റിധരിപ്പിച്ചാണ് മൂന്നു മാസം മരംവെട്ടിയതെന്നും ഇവർ പറഞ്ഞു.