മുട്ടില്‍ മരംമുറി കേസ്; അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈം ബ്രാഞ്ച് മേധാവി

Jaihind Webdesk
Monday, February 14, 2022

 

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എസ് ശ്രീജിത്ത് മടക്കി അയച്ചു. റിപ്പോർട്ട്‌ പൂര്‍ണ്ണമല്ലെന്ന വിലയിരുത്തലിൽ ആണ് അനേഷണച്ചുമതലയുള്ള ശ്രീജിത്ത് റിപ്പോർട്ട്‌ മടക്കിയത്. തെളിവ് ഉണ്ടായിട്ടും ചിലരെ രക്ഷപെടുത്താൻ ബോധപൂർവം ശ്രമം നടന്നതായി സംശയിക്കുണ്ട്. വനം ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ വ്യക്തത ഇല്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്‌ മടക്കിയത്. ആരോപണവിധേയരുടെ പങ്ക് കൃത്യമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത അന്വേഷണമാണ് നടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിക്കേസിൽ പങ്കുണ്ടെന്നതിനെക്കുറിച്ചുള്ള സമഗ്രമായ വിവരം റിപ്പോർട്ടില്ലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് തലവൻ എഡിജിപി എസ്. ശ്രീജിത്ത് അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചത് .

മരംമുറി ഉത്തരവിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ഉത്തരവ് ദുരുപയോഗം ചെയ്തുവെന്നുമാണ് സർക്കാർ വാദം. അതേസമയം തെറ്റായ ഉത്തരവിറക്കി വിവാദം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.