മുത്തൂറ്റ് ഫിനാൻസ് എംഡിയുടെ കാറിന് നേരെ കല്ലേറ്. എംഡി ജോർജ്ജ് അലക്‌സാണ്ടർ പരിക്കുകളോടെ ആശുപത്രിയിൽ. കൊച്ചി ഐജി ഓഫീസിന് മുന്നിൽവെച്ചാണ് കല്ലേറുണ്ടായത്. ഇന്നലെ കൊച്ചി മുത്തൂറ്റ് ഓഫീസിൽ ജീവനക്കാരെ തടഞ്ഞിരുന്നു. യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റിൽ പണിമുടക്ക് നടക്കുകയാണ്. ഇതിനിടെയാണ് കല്ലേറ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്‍റ്. സി.ഐ.ടി.യു ഗുണ്ടകളാണ് അക്രമണം നടത്തിയതെന്ന് മുത്തൂറ്റ് പ്രതിനിധി പറഞ്ഞു.അതേ സമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.
അതേസമയം മൂത്തൂറ്റ് മാനോജ്‌മെന്റ് ആണ് പ്രകോപനം സൃഷ്ടിച്ചതെന്ന് തൊഴിൽ മന്ത്രി ടി. പി രാമകൃഷ്ൺ. മാനേജ്‌മെന്‍റിന്‍റെ നിലപാട് മാറിയാൽ പ്രശ്‌നങ്ങൾ അവസാനിക്കും.സർക്കാരിനെ മുത്തൂറ്റ് വെല്ലുവിളിക്കുകയാണ്.മുത്തൂറ്റ് എംഡിയെ തൊഴിലാളികൾ അക്രമിച്ചതായി കരുതുന്നില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.