തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. രണ്ടു മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനത്തിന് പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന പത്രോസ്, ഇർഷാദ് എന്നീ തൊഴിലാളികളാണ് നീന്തി രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.