‘മന്ത്രിയുടെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശം’; വാസവനെതിരെ മുസ്‌ലിം മഹൽ കോഡിനേഷൻ കമ്മിറ്റി

Jaihind Webdesk
Saturday, September 18, 2021

 

കോട്ടയം : മന്ത്രി വി.എൻ വാസവനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം താലൂക്ക് മുസ്‌ലിം മഹൽ കോഡിനേഷൻ കമ്മിറ്റി. സംയമനം കാണിക്കുന്നവരെ മന്ത്രി ഭീകരവാദികൾ ആക്കുന്നു. ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

വിദ്വേഷ പ്രചരണങ്ങളെ എതിർക്കുന്നവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. വിദ്വേഷ പ്രചാരണം  നടത്തുന്നവരെ ചേർത്തു നിർത്തി മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രശ്നം ഉണ്ടായിട്ടില്ലെയെന്നും സമവായ ശ്രമങ്ങളുടെ ആവശ്യം ഇല്ല എന്നും പറയുന്നത് സമുദായിക ധ്രുവീകരണത്തിൽ നിന്നും ലാഭം കൊയ്യാനുള്ള നീക്കമാണ്. ഇടതുപക്ഷത്തിന്‍റെയും സർക്കാരിന്‍റെയും ഭാഗത്തുനിന്നുമുണ്ടായ  ശ്രമങ്ങൾ  ആസൂത്രിതമാണെന്നും മുസ്‌ലിം മഹൽ കോഡിനേഷൻ കമ്മിറ്റി ആരോപിച്ചു.