മുസ്ലീം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 26ന്; ശശി തരൂര്‍ മുഖ്യാതിഥിയാകും


ഈ മാസം 26ന് മുസ്ലിം ലീഗ് പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് പി.കെകുഞ്ഞാലിക്കുട്ടി അറിയിച്ചു. സാധാരണ പ്രതിഷേധ റാലി അല്ല നടക്കാന്‍ പോകുന്നത്.ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുക.അന്താരാഷ്ട്ര മാധ്യമങ്ങളെയും അറിയിച്ചിട്ടുണ്ട്,ജാതി മത ഭേദമന്യേ എല്ലാവരും സഹകരിക്കണം.ഗാന്ധിജിയുടെ കാലം മുതല്‍ പലസ്തീന്‍ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്..ഇന്ത്യയില്‍ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂര്‍ റാലിയില്‍ മുഖ്യാതിഥിയാകും. സാദിഖ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3മണിക്കാണ് റാലി.ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ എല്ലാവര്‍ക്കും പലസ്തിന്‍ വിഷയത്തില്‍ ഒരേ നിലപാടാണുള്ളത്. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Comments (0)
Add Comment