ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണം ; സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ്

Jaihind Webdesk
Sunday, June 6, 2021

 

മലപ്പുറം : ന്യൂനപക്ഷ സ്കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. കോടതി വിധിയിൽ സർക്കാർ ഉടൻ തീരുമാനം എടുക്കണം. വിധി കാരണം എല്ലാവിധ ആനുകൂല്യങ്ങളും നിർത്തലാക്കപ്പെടുകയും  പാലോളി കമ്മീഷൻ റിപ്പോർട്ട്‌ അസാധുവാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഉണ്ടാക്കി സംസ്ഥാന സർക്കാർ പ്രശ്നം സങ്കീർണമാക്കുകയാണെന്നും മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു.