സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

webdesk
Thursday, January 17, 2019

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ(69) ചെന്നെയിൽ അന്തരിച്ചു. രാവിലെ 11 മണിക്ക് ചെന്നൈയിലുള്ള നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 1989 ല്‍ റാംജീറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് എസ്.ബാലകൃഷ്ണന്‍  മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. ആദ്യ സിനിമയിലെ നാല് ഗാനങ്ങളും ഏറെ ജനപ്രീതി നേടി.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകളുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് എസ്.ബാലകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു

2011 ല്‍ പുറത്തിറങ്ങിയ സംഗീത പ്രാധാന്യമുള്ള മുഹബത്ത് എന്ന സിനിമക്ക് വേണ്ടിയായിരുന്നു അവസാനമായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. രാജലക്ഷ്മിയാണ് ഭാര്യ. ശ്രീവത്സന്‍, വിമല്‍ശങ്കര്‍ എന്നിവര്‍ മക്കളാണ്.