“വിസി ഉടൻ രാജിവയ്ക്കണം” : ജെഎൻയു വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് തന്നെ രംഗത്ത്; വിസിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹ‍ര്‍ ജോഷി

Jaihind News Bureau
Thursday, January 9, 2020

ജെഎൻയു വൈസ് ചാൻസലര്‍ ജഗദീഷ് കുമാര്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി.  ജെഎൻയു വൈസ് ചാൻസലര്‍ രാജിവയ്ക്കണെന്നും അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ കേന്ദ്രസര്‍ക്കാര്‍ വിസിയെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.

വിസിയുടെ മനോഭാവം അപലപനീയമാണെന്നും അദ്ദേഹത്തെ ഈ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും  മുൻ മാനവ വിഭവശേഷി മന്ത്രികൂടിയായിരുന്ന മുരളി മനോഹർ ജോഷി ആവശ്യപ്പെട്ടു. 

“ഈ മനോഭാവം നിന്ദ്യമാണ്, എന്‍റെ അഭിപ്രായത്തിൽ അത്തരമൊരു വി-സി ഈ പോസ്റ്റിൽ തുടരാൻ അനുവദിക്കരുത്.” മുരളി മനോഹർ ജോഷി ട്വിറ്ററില്‍ കുറിച്ചു.