പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതിനെച്ചൊല്ലി തര്‍ക്കം ; ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി

Jaihind Webdesk
Sunday, September 12, 2021

ആലപ്പുഴ : പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാലാണ് മരിച്ചത്. പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.  ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പ്രതികളില്‍ ഒരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.