തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു ; കാലറുത്തു മാറ്റി റോഡിലെറിഞ്ഞു

Jaihind Webdesk
Saturday, December 11, 2021

തിരുവനന്തപുരം :  ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പോത്തൻകൊട് കല്ലൂർ സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം വീട്ടിൽ കയറി യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത് . കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിന്റെ സി സി ടീവീ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയെന്നാണ് പൊലീസ് നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.