തെരഞ്ഞെടുപ്പു അടുത്തിരിക്കെ രാഷ്ട്രീയ കൊലക്കേസ് പ്രതികളുടെ പരോൾ തടയണമെന്ന ആവശ്യം ശക്തം

തെരഞ്ഞെടുപ്പു അടുത്തിരിക്കെ വടകരയിലും സമീപ പ്രദേശങ്ങളിലുമായി സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികൾക്ക് ഇടയ്ക്കിടെ പരോൾ നൽകുന്നത് തടയണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതികളുടെ പരോൾ ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര പാർലമെന്‍റ് മണ്ഡലത്തിലെ വോട്ടർമാർ ഏറെ ഭീതിയിലാണ്. ഒട്ടേറെ കൊലപാതകങ്ങൾ നടന്ന വടകര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിക്കു വരെ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന പരാതി വ്യാപകമാണ്. ഇതിനിടെ ജനുവരി മുതൽ തന്നെ കേസിലെ പ്രതികളിൽ പലരും തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കമെന്നോണം വടകര പാർലമെന്‍റ് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സജീവമാണ്. ടിപി ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ വധ കേസിലെ പ്രതികളും ഇവരിൽ ഉൾപ്പെടും. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ നൽകുന്നത് തടയണമെന്നും, അനുവദിച്ചവരുടെ പരോൾ ക്യാൻസൽ ചെയ്യണമെന്നും ആവശ്യപെട്ടാണ് തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം സമർപ്പിച്ചിട്ടുള്ളത്.

ആഴ്ചകൾക്ക് മുൻപ് ടി.പി വധക്കേസ് പ്രതികൾ നാദാപുരം ഉൾപ്പെടെ വടകര പാർലമെന്‍റ് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സി പി എമ്മിന്‍റെ സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപ്പിക്കുന്നതിന്നു ആഴ്ചകൾക്ക് മുൻപേ ജയരാജനാവും സ്ഥാനാർഥിയെന്ന് ഇവർ പ്രചരിപ്പിച്ചിരുന്നു. പി. ജയരാജന്‍റെ സഹോദരിയായ പി. സതീദേവിയുടെ 2009ലെ തെരഞ്ഞെടുപ്പ് തോൽവിയാണ് ടി.പി വധം ഉൾപ്പെടെയുള്ള സംഭവങ്ങൾക്കിടയാക്കിയത്.

https://youtu.be/v5WRPWGbd0I

Parol
Comments (0)
Add Comment