വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചു

Jaihind Webdesk
Sunday, March 31, 2019

K-Muralidharan

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമതിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് പത്രക്കുറിപ്പുവഴി കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇതില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലെ അനന്ത് നാഗിനില്‍ നിന്ന് ഗുലാം അഹമ്മദും വടകരയില്‍ കെ മുരളീധരനും സ്ഥാനാര്‍ഥികളാകുമെന്നാണ് മുകുള്‍ വാസ്‌നിക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.[yop_poll id=2]