അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നിഷേധിച്ച് ബിജെപി

Jaihind Webdesk
Tuesday, March 26, 2019

ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് ബിജെപി. കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം.

ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ മത്സരിക്കേണ്ടെന്ന് അറിയിച്ചതായി മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പിൽ വ്യക്തമാകുന്നു. 2014 ല്‍ മോദിക്ക് വേണ്ട് മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കൊടുത്തിരുന്നു. നിലവിൽ കാണപുർ എംപിയാണ് മുരളി മനോഹർ ജോഷി. യുപിയിൽ ബിജെപിയുടെ ബ്രാഹ്മണ മുഖമാണ് മുരളി മനോഹർ ജോഷി. ജോഷി കടുത്ത നിലപാട് സ്വീകരിച്ചാൽ ഉത്തർ പ്രദേശിലെ ബ്രാഹ്മണ വോട്ടുകൾ ബിജെപിക്ക് നഷ്ട്ടപെടും.ഇക്കാര്യത്തിൽ ബിജെപിക്ക് കടുത്ത ആശങ്ക ഉണ്ട്.

മുതിർന്ന നേതാവായ എൽ.കെ അഡ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ മുരളി മനോഹർ ജോഷിയും പുറത്താകുന്നതോടെ മുതിർന്ന ദേശിയ നേതാക്കൾ എല്ലാം പാർട്ടിയിൽ അപ്രസ് കതരാക്കുകയാണ്.മോദി അമിത് ഷാ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയായി ബിജെപി ചുരുങ്ങി