സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍വകക്ഷി യോഗം വിളിക്കണം; ജനങ്ങളെ വിഭജിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് കെ.മുരളീധരന്‍

Jaihind Webdesk
Sunday, November 12, 2023

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോക്‌സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിക്കണം.പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുക്കണം.നിലവിലെ കേരളത്തിന്റെ അവസ്ഥയുടെ ഉദാഹരണം ആണ് ഇന്നലത്തെ കര്‍ഷക ആത്മഹത്യ.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം പലസ്തീന്‍ ഐക്യ ദാര്‍ഢ്യവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.