കേരള പുനർനിർമ്മാണത്തില്‍ രമേശ് ചെന്നിത്തലയുടെ പങ്കിനെ അഭിനന്ദിച്ച് മുരളി തുമ്മാരക്കുടി

Jaihind Webdesk
Saturday, November 17, 2018

Muralee-Thummarakkudy-F-B

കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് എല്ലാ പിന്തുണയും നൽകുന്ന ആളാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരക്കുടി. സർക്കാരിനോട് പലതരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടെങ്കിലും നവകേരള നിർമ്മാണത്തിന് ക്രിയാത്മക നിർദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല നൽകുന്നതെന്നും മുരളി തുമ്മാരക്കുടി തന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

എല്ലാ വിയോജിപ്പുകൾക്കിടയിലും കേരളത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിന് അതീതമായി എല്ലാ പിന്തുണയും നൽകുന്ന ആളാണ് രമേശ് ചെന്നിത്തല. വിഷയങ്ങൾ നന്നായി പഠിച്ച് വളരെ പ്രസക്തമായ അഭിഭ്രായങ്ങൾ പ്രകടിപ്പിക്കുന്ന ആളാണ്. സർക്കാരിനോട് പലതരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടെങ്കിലും നവകേരള നിർമ്മാണത്തിന് ക്രിയാത്മക നിർദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല നൽകുന്നതെന്നും മുരളി തുമ്മാരക്കുടി പറയുന്നു.

നവകേരള നിർമ്മാണത്തിനുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന സംവിധാനത്തിന്‍റെ ഉപദേശക സമിതി അംഗം കൂടിയാണ് മുരളി തുമ്മാരക്കുടി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നാലു മന്ത്രിമാർ, ചീഫ് സെക്രട്ടറി പുറമെ നിന്നുള്ള ഏതാനും അംഗങ്ങൾ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി