വില്‍പ്പനയ്ക്കുവച്ചിരുന്ന മീന്‍ വലിച്ചെറിഞ്ഞു ; ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയോട് നഗരസഭാ ജീവനക്കാരുടെ ക്രൂരത

Jaihind Webdesk
Tuesday, August 10, 2021

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യക്കച്ചവടക്കാര്‍ക്കെതിരെ നഗരസഭാ ജീവനക്കാരുടെ അതിക്രമം. വഴിയരികില്‍ വില്‍പ്പനയ്ക്കുവച്ചിരുന്ന മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സ വില്‍പ്പനയ്ക്കു വച്ചിരുന്ന മീനാണ് ജീവനക്കാര്‍ വലിച്ചെറിഞ്ഞത്.

ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റു. അഞ്ചംഗ കുടുംബത്തിന് ഉപജീവനം കണ്ടത്താനാണ് കച്ചവടമെന്നും അധികൃതരുടെ നടപടി ജീവതം വഴിമുട്ടിച്ചെന്നും അല്‍ഫോണ്‍സ പറഞ്ഞു. പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും കയ്യേറ്റം ചെയ്‌തെന്നും ആരോപണം. അതേസമയം നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചിരുന്നെന്നാണ് നഗരസഭയുടെ വിശദീകരണം.