ഡല്‍ഹി: മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര സഹായം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. 23 അംഗ രാജ്യസഭ, ലോക്സഭാ എംപിമാരുടെ സംഘമാണ് അമിത് ഷായെ കണ്ടത്. 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ എംപിമാരെ അറിയിച്ചു. 2219 കോടിയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും തീരുമാനം. വയനാട് പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ അറിയിക്കാമെന്നും മന്ത്രി എംപിമാരോട് പറഞ്ഞു.