ഐഎസ്എൽ : ജംഷെഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി എഫ്‌സി

Jaihind News Bureau
Friday, December 20, 2019

ഐഎസ്എല്ലിൽ ജംഷെഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി എഫ്‌സി.  ജംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ തോൽപ്പിച്ചത്. 56-ആം മിനുട്ടിൽ റെയ്നിയറാണ് മുംബൈക്കായി വിജയഗോൾ നേടിയത്.

മറ്റൊരു മികച്ച മത്സരത്തിനായിരുന്നുജാർക്കണ്ഡിലെ ജെആർഡി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരസമായി തുടങ്ങി എന്ന് തോന്നിച്ച മത്സരം പതിയെ താളം കണ്ടെത്തുകയായിരുന്നു.   ആദ്യ പകുതിയിൽ 16ആം മിനിറ്റിൽ പൗലോയിലൂടെ മുംബൈ ആണ് ആദ്യ ഗോൾ നേടിയത്.

37ആം മിനിറ്റിൽ ജോസ് ലൂയിസിലൂടെ ജംഷെഡ്പൂർ മത്സരത്തിൽ ഒപ്പമെത്തി.

ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയപ്പോൾ മത്സരം കൂടിതൽ ആവേശത്തിലേക്ക് കടന്നു. ആദ്യ പകുതി. ഇരുടീമുകളിൽ നിന്നിം മികച്ച മുന്നേറ്റങ്ങൾ കണ്ട ശേഷമാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ 10 മിനുട്ടുകൾക്ക് ശേഷം ഗോൾ പിറന്നു. 56ആം മിനിറ്റിൽ ജംഷെഡ്പൂരിനെ ഞെട്ടിച്ച് കൊണ്ട് റെയ്‌നിയർ പന്ത് ലക്ഷത്തിലെത്തിച്ചു.

റെയിനിയറിന്റെ ഗോളിലൂടെ മുംബൈ ജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ ജയിച്ചുവെങ്കിലും മുംബൈ സിറ്റി 13പോയിന്റുമായി അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു. നാലാം സ്ഥാനത്താണ് ജംഷെഡ്പൂർ.