മുംബൈ ബാര്‍ജ് ദുരന്തം : മരിച്ച മലയാളികളുടെ എണ്ണം ഏഴായി

Jaihind Webdesk
Sunday, May 23, 2021

മുംബൈ : ബാര്‍ജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ് കൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജറായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫിന്റെ മരണവും സ്ഥിരീകരിച്ചു. ഇനിയും രണ്ട് മലയാളികളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേന തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് ഓയിൽ റിഗ്ഗിൽ ഇടിച്ചു മുങ്ങിയത്.