ലാവലിൻ കേസ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, February 25, 2019

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ലാവലിൻ കേസെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് തുഷാർ മേത്ത കേസ് മാറ്റി വയ്ക്കാൻ കോടതിയോട് ആവശ്യപ്പെട്ടതെന്നും ചോദിച്ചു. മോദി പിണറായി അവിശുദ്ധ കൂട്ട് കെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു

കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ജയകൃഷ്ണൻ വധക്കേസ് ഒന്നാം പ്രതി ആച്ചാരത്തിൽ പ്രദീപിനെ ജീവപര്യന്തം വിധി വന്നതിന് ശേഷം വിട്ടയച്ചത്. കേരളത്തിലെ സിപിഎം ബി.ജെപി കൂട്ട് കെട്ട് ഇതിലൂടെ വ്യക്തമാണ്. മോദി പിണറായി രഹസ്യധാരണ കേരളത്തിൽ നിലനിൽക്കുന്നതു കൊണ്ടാണ് ലോക് നാഥ് ബെഹ്‌റയെ നിയമിച്ചതെന്നും കെപിസിസി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

എൻ എസ് എസിനെ ഒരു പോഷക സംഘടനയായി കാണുന്നത് തികച്ചും നിരാശജനകം. ശബരിമല വിഷയത്തെ രാഷ്ട്രീയ വത്കരിക്കാൻ കോൺഗ്രസിന് താത്പര്യമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. യഥാർത്ഥ ഹിന്ദു വിശ്വാസികളെ ബി ജെ പി ശബരിമല വിഷയത്തിൽ വഞ്ചിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി