കിയാലിലും കിഫ്ബിയിലും മുഖ്യമന്ത്രി എന്തോ മറയ്ക്കുന്നു; പ്രത്യാഘാതം നേരിടേണ്ടിവരും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, September 20, 2019

പാലാരിവട്ടം പാലം അഴിമതി ആരോപണം പാലായിൽ പ്രതിസന്ധിയാകില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പാലായിൽ മിന്നുന്ന വിജയം നേടുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലായില്‍ യുഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിയാലില്‍ സിഎജി ഓഡിറ്റ് വേണ്ട എന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തോ മറയ്ക്കുന്നുവെന്നും മുഖ്യമന്ത്രി സർക്കാർ ഭക്ഷണം കഴിക്കുന്ന സമയം വിദൂരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.[yop_poll id=2]