കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവര്‍ക്ക് സഹായം എത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. ദുരിതാശ്വാസം ആവശ്യമായ പ്രദേശങ്ങളില്‍ അതത് കോണ്‍ഗ്രസ് കമ്മിറ്റികളിലൂടെ സഹായം എത്തിക്കാന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.
കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും ദുരിതം അനുഭവിക്കുന്ന വയനാട് ജില്ല താനും പ്രതിപക്ഷ നേതാവും സന്ദര്‍ശിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. വയനാട് എം.പി രാഹുല്‍ഗാന്ധി മണ്ഡലത്തിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലാണ് അദ്ദേഹത്തിന് എത്താന്‍ സാധിക്കാത്തത്. എന്നാല്‍ വയനാട്ടിലെ സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രിയുമായി അദ്ദേഹം ആശയവിനിമയം നടത്തി. വയനാട്ടിലെ ജനങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തിരമായി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നത് ദുരുപദിഷ്ടിതമാണ്. അദ്ദേഹത്തെ സ്വഭാവഹത്യ ചെയ്യാനുള്ള ശ്രമമാണിത്. ഈ മാസം 12 മുതല്‍ നാലു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകുമെന്ന് നേരത്തെ കെ.പി.സി.സിയെ അറിയിച്ചതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.