മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരത : മുല്ലപ്പള്ളി രാമചന്ദ്രന്‍

മാധ്യമ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തത് ഭരണകൂട ഭീകരതയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരസ്വതന്ത്ര്യം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു . പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഫാസിസത്തിനെതിരെ കെ.പി.സി.സി ജനമുന്നേറ്റ യാത്ര നടത്തുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

രാജ്യത്ത് പൗരസ്വാതന്ത്ര്യം പൂർണമായും നഷ്ടപ്പെട്ട സാഹചര്യമാണ് ഉള്ളത്. ജനം സത്യം അറിയുന്നതിനെ ഭരണകൂടം ഭയക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകർക്ക് നേരെയുള്ള ആക്രമണം.  മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണ്. ഫാസിസത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഇതിന്‍റെ ഭാഗമായി ജനുവരിയിൽ ജനമുന്നേറ്റ യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ദേശീയ തലത്തിൽ ഇടതു മുന്നണിയുമായി സഹകരിക്കാൻ കോൺഗ്രസ്‌ തയാറായപ്പോൾ അത് തകർത്തത് കേരളത്തിലെ പി.ബി അംഗങ്ങളാണ്. മുമ്പ് യോജിച്ചു നീങ്ങാൻ തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രി എടുത്ത നിലപാട് തെറ്റായിരുന്നില്ലേ എന്ന് മുഖ്യമന്ത്രി വിശദീകരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Mullappally Ramachndran
Comments (0)
Add Comment