മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, July 20, 2019

മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ല. കേരള സർവ്വകലാശാല കൗമാര കുറ്റവാളികളെ വളർത്തുന്ന കേന്ദ്രം . പിഎസ്‌സി യിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നത്.ഒന്നാം പ്രതിയുടെ വീട് പി എസ് സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്നും ലോകസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയം നിലനിർത്തണമെന്നും ജനങ്ങൾക്കൊപ്പം പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ടതുണ്ട്. പ്രാഥമിക ചർച്ചകളിൽ, 6 സീറ്റും ലഭിക്കുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥികൾക്ക് കഴിവ് മാത്രമായിരിക്കും മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റു ശക്തികൾക്ക് എതിരെ പ്രവർത്തിക്കണം. രാഷ്ട്രീയ കുതിര കച്ചവടം മുറുകെ പിടിച്ചു കൊണ്ടാണ് മോദി സർക്കാർ മുന്നോട്ടു പോകുന്നത്. ഇന്ത്യയുടെ വികാരം പ്രതിഫലിക്കുന്ന ഇന്ത്യൻ പാര്‍ലമെന്‍റിന്‍റെ മഹത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഡിയുടെയും അമിത് ഷാ യുടെയും കൂട്ടുകെട്ട് ആപൽക്കരമാണ്.

ഇന്ത്യയില്‍ പൊതുമേഖല സ്ഥാപങ്ങൾ തകർക്കപെടുന്നു. എല്ലാ സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ആർ.എസ്.എസുകാരെ തിരുകി കയറ്റുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അന്ധമായ കോൺഗ്രസ് വിരോധം വെച്ചു പുലർത്തുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ഇടതു പക്ഷം. ഇതു പോലൊരു കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ല.