പുതിയ വിദ്യാഭ്യാസ നയം കോർപറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, August 22, 2020

കേന്ദ്ര സർക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കോർപറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാനെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയം-2020മായി ബന്ധപ്പെട്ട് കെ.എസ്.യു തയ്യാറാക്കിയ വിദഗ്ധ സമിതി റിപ്പോർട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് കെപിസിസി പ്രസിഡന്‍റിന് കൈമാറി.

ദേശീയ വിദ്യാഭ്യാസ നയം-2020മായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥി സംഘടന ‘വിദഗ്ധസമിതി റിപ്പോർട്ട്’ പുറത്ത് ഇറക്കുന്നത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ദിരാഭവനിൽ വെച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് കെപിസിസി പ്രസിഡന്‍റിന് കൈമാറി. കേന്ദ്ര സർക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കോർപറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജ്യതാല്‍പര്യം സംരക്ഷിക്കുന്ന വിദ്യാഭ്യാസം ആണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി സമൂഹത്തെയും-പൊതുസമൂഹത്തെയും ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ എല്ലാ വശങ്ങളെയും തുറന്നുകാട്ടി ബോധവാന്മാരാക്കുക എന്നതു കൂടിയാണ് കെ.എസ്.യു സംസ്ഥാനകമ്മിറ്റി ലക്ഷ്യം വെക്കുന്നത്. കോൺഗ്രസ് നേതാക്കളായ പാലോട് രവി, കെ.എസ് ശബരീനാഥൻ എം.എൽ.എ, കെ.എസ്.യു പ്രതിനിധികൾ എന്നീവരും പങ്കെടുത്തു.

teevandi enkile ennodu para