യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തെ സർക്കാർ നിസാരവത്ക്കരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, July 18, 2019

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തെ സർക്കാർ നിസാരവത്ക്കരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റസമ്മതം കൊണ്ടു കാര്യമില്ല. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരികയാണ് വേണ്ടത്. പരീക്ഷ ക്രമക്കേടിലൂടെ പിഎസ്‌സിയുടെ സൽപ്പേര് നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാമ്പസുകളിൽ നിന്നു വന്ന എസ്എഫ്‌ഐ പ്രവർത്തകരാണ് കേരളത്തിലെ അധോലോക നായകരെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വയനാട്ടിൽ ആരോപിച്ചു.