കെഎം ചാണ്ടി ശരിതെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാർഗദർശി ആയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Sunday, September 8, 2019

കോൺഗ്രസിന്‍റെ ശരിതെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാർഗദർശി ആയിരുന്നു കെഎം ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ കെപിസിസി അധ്യക്ഷനായിരുന്ന കെഎം ചാണ്ടിയുടെ അനുസ്മരണ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടത്തിൽ സംഘടനയ്ക്ക് കരുത്തു പകർന്ന വ്യക്തിയാണെന്നും അനീതിക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് കെ എം ചാണ്ടി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

കശ്മീർ ഇന്ന് കാരാഗ്രഹം ആയതും മൂന്നു മുഖ്യമന്ത്രിമാർ തടവിൽ കഴിഞ്ഞതും അവിടുത്തെ എല്ലാം പ്രശ്‌നങ്ങൾ എങ്ങനെയുണ്ടായിയെന്നും മഹാരഥന്മാർ നമുക്ക് വാങ്ങിത്തന്ന സ്വാതന്ത്ര്യം എന്തുകൊണ്ട് ഇങ്ങനെ ആയിരുന്നു നമ്മൾ ഗൗരവമായി ചിന്തിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീതിയുടെയും അത്യുജ്വല വ്യക്തിത്വത്തിന് ഉടമയായ മുൻ കെപിസിസി അധ്യക്ഷൻ കെഎം ചാണ്ടിയുടെ സ്മരണാർത്ഥം സ്മാരകം കെ പി സി സി യുടെ ആഭിമുഖ്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് എംഎൽഎ, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോഷി ഫിലിപ്പ്, സുരേഷ് കുറുപ്പ് എംഎൽഎ, ജോസഫ് വാഴക്കൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.